
പാലക്കാട്:ശബ്ദത്തിൽ പാട്ട് വച്ച് സർവീസ് റോഡിലൂടെ കാറിൽ അഭ്യാസപ്രകടനം സംഭവത്തിൽ പ്രായപൂർത്തിയാകാത്തവരടക്കം നാല് പേർ അറസ്റ്റിൽ.കഞ്ചിക്കോട് നടന്ന സംഭവത്തിൽ പാലക്കാട് കസബ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇവരെ പിടികൂടുകയായിരുന്നു.
ദൃശ്യങ്ങൾ എം വിഡിയും പോലീസും ശേഖരിച്ചിരുന്നു. മറ്റൊരു യുവാവിന്റെ വാഹനം ഒരു കാര്യത്തിന് കൊണ്ടുപോയ ശേഷം തിരികെ നൽകാമെന്ന് പറഞ്ഞാണ് വിദ്യാർഥികൾ വാഹനം ദുരുപയോഗം ചെയ്തത്. വലിയ ശബ്ദത്തിൽ പാട്ട് വെച്ചുകൊണ്ട് മലമ്ബുഴ, കഞ്ചിക്കോട് എന്നീ സ്ഥലങ്ങളിലെ സർവീസ് റോഡിലൂടെയായിരുന്നു യാത്ര.സംഘത്തിൽ രണ്ട് പേർ പ്രായപൂർത്തിയായവരാണ്.
ഇവരുടെ ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു. വാഹനം കോടതിയിൽ ഹാജരാക്കും. മോട്ടോർ വാഹന വകുപ്പിനോട് കൂടുതൽ നടപടി ആവശ്യപ്പെടുമെന്ന് കസബ സി ഐ അറിയിച്ചു