
പന്തളം: വിവാഹ നിശ്ചയത്തിനുശേഷം ആശുപത്രിയില്‍ സുഹൃത്തിനെ കാണാന്‍പോയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. കുളനട ഞെട്ടൂര്‍ സുമി മന്‍സിലില്‍ സുബീക്ക്(24)ആണ് മരിച്ചത്. മുത്തൂറ്റ് മൈക്രോ ഫിനാന്‍സ് ചെങ്ങന്നൂര്‍ ശാഖയിലെ ജീവനക്കാരനാണ്. സുബീക് താജുദ്ദീന്റെയും സഹീറയുടെയും മകനാണ്.
ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ചാണ് അപകടമുണ്ടാതെന്നും സംശയിക്കുന്നുണ്ട് . ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു . വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് എം.സി.റോഡില്‍ മാന്തുക രണ്ടാംപുഞ്ചയ്ക്ക് സമീപം അപകടം നടന്നത് .
വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സുബീക്കിന്റെ വിവാഹ നിശ്ചയം.രോഗിയായ സുഹൃത്തിനെ വൈകീട്ട് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ റോഡരികിലുള്ള ഓടയില്‍ മരിച്ച നിലയിലാണ് സുബീക്കിനെ കണ്ടെത്തിയത്. അതിനടുത്തു തന്നെ ബൈക്കും കിടക്കുന്നുണ്ടായിരുന്നു.
പ്രഭാത സവാരിക്ക് പോയവരാണ് വിവരം അറിയിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ റോഡരികിലുള്ള ഓടയില്‍ മരിച്ച നിലയിലാണ് സുബീക്കിനെ കണ്ടെത്തിയത്. രാത്രി വൈകി സുബീക്ക് വീട്ടിലേക്ക് വിളിച്ചിരുന്നതായും വാഹനം ഇടിച്ച് ഓടയിലേക്ക് തെറിച്ചുവീണതാകാമെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സഹോദരി: സുമി. കബറടക്കം നടത്തി.