
അമേരിക്കയുടെ വിമോചന ദിനം, അങ്ങനെയാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏപ്രില്‍ രണ്ടിനെ വിശേഷിപ്പിക്കുന്നത്.അമേരിക്കയ്ക്ക് ഉയര്‍ന്ന ചുങ്കം ചുമത്തുന്ന രാജ്യങ്ങളെയാണ് മുഖ്യമായി ട്രംപ് ലക്ഷ്യം വയ്ക്കുന്നത്. എന്തായാലും ഇന്ന് താരിഫിന്റെ വിശദാംശങ്ങള്‍ ട്രംപ് പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് ലോകരാജ്യങ്ങള്‍.വരുന്നിടത്ത് വച്ച് കാണാമെന്നാണ് ട്രംപിന്റെ നിലപാട്. താരിഫ് ചുമത്തുമ്ബോള്‍, ചില രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് ആശങ്ക. തങ്ങളുടെ ചെലവില്‍ മറ്റു രാജ്യങ്ങള്‍ വാണിജ്യ നേട്ടം ഉണ്ടാക്കുന്ന പരിപാടി ഇനി നടപ്പില്ല എന്നതാണ് ട്രംപിന്റെ കര്‍ശന നിലപാട്. ‘അമേരിക്ക ആദ്യം’ എന്ന നയം പിന്തുടരുന്ന ട്രംപ് പുതിയ പകരത്തിന് പകരം തീരുവ ചുമത്തുന്നതോടെ യുഎസിന്റെ വ്യാപാര കമ്മി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.