Banner Ads

ഗായകൻ എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നും മലിന്യം പുഴയിലേക്ക് തള്ളുന്ന ദൃശ്യങ്ങൾ പുറത്ത് ; പിഴയിട്ട് പഞ്ചായത്ത് അധികൃതർ

മുളവുകാട്: ഗായകൻ എംജി ശ്രീകുമാറിന്റെവീട്ടിൽ നിന്നും കായലിലേക്ക് മാലിന്യം തള്ളുന്ന വീഡിയോയുമായി വിനോദസഞ്ചാരി. തുടർന്ന് എംജി ശ്രീകുമാറിന് പിഴയിട്ട് പഞ്ചായത്ത് അധികൃതർ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്.

മാലിന്യം കായലിലേക്ക് തള്ളിയത് ഗായകന്റെ വീട്ടിൽ നിന്നാണെന്ന് വ്യക്തമായെങ്കിലും ആരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. ഏതാനും ദിവസം മുൻപാണ് സമൂഹമാധ്യമങ്ങളിൽ മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡീയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഗായകൻ തിരുവനന്തപുരത്താണ് താമസം എന്നും വീട്ടിലെ ജോലിക്കാർ ആണ് മാലിന്യം വലിച്ചെറിഞ്ഞതെന്നുമാണ് അറിയാൻ സാധിച്ചതെന്നാണ് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി വിശദമാക്കുന്നത്.

പിന്നാലെ ഇങ്ങനെ പരാതി ലഭിച്ചതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് വീഡിയോ ആരോപണം സ്ഥിരീകരിച്ചു. തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടിസ് നൽകുകയായിരുന്നു. പിന്നാലെ ഗായകൻ കഴിഞ്ഞ ദിവസം പിഴ ഒടുക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *