Banner Ads

എംബിഎ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ ; വീണ്ടും പരീക്ഷ നടത്താൻ തീരുമാനം

തിരുവനന്തപുരം: കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തെ തുടർന്ന് പരീക്ഷ വീണ്ടും നടത്താൻ തീരുമാനം. മാർച്ച് 17ന് ചേർന്ന സിൻഡിക്കേറ്റ് യോഗ തീരുമാനം നടപ്പാക്കാൻ ഇന്ന് ചേർന്ന യോഗം തീരുമാനിച്ചതായി സിൻഡിക്കേറ്റ് അംഗം ജി മുരളീധരൻ നായർ അറിയിച്ചു. ഇന്ന് ചോർന്ന യോഗത്തിൽ ഏപ്രിൽ 7ന് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

വീണ്ടും എഴുതുന്ന എംബിഎ പരീക്ഷയിൽ കുട്ടികളിൽ നിന്ന് ഫീസ് ഈടാക്കുന്നതല്ലെന്നും സിൻഡിക്കേറ്റ് അംഗം പറഞ്ഞു. സംഭവത്തിൽ അധ്യാപകനെ പരീക്ഷ ജോലികളിൽ നിന്ന് ഡീ ബാർ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അധ്യാപകനിൽ നിന്ന് ഫൈൻ ഉൾപ്പെടെ ഈടാക്കേണ്ടതുണ്ടെന്നും ഹിയറിങ്ങിനു ശേഷമാകും ഇത് നടപ്പാക്കുകയെന്നും അദ്ദേഹം അറിയിച്ചു. പരീക്ഷാ വിഭാഗത്തിൽനിന്നുള്ള ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ ഉത്തരകടലാസുകൾ എത്രയും വേഗം എത്തിക്കും എന്നാണ് അധ്യാപകൻ പറഞ്ഞിരുന്നത്.

ജനുവരി 14ന് മാത്രമാണ് ഉത്തരക്കടലാസുകൾ നഷ്ടമായ വിവരം അറിയിച്ചത്. വൈസ് ചാൻസലർ അപ്രൂവ് ചെയ്യാൽ മാത്രമേ സർവകലാശാലയ്ക്ക് തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കൂ. വൈസ് ചാൻസലർ അപ്രൂവ് ചെയ്ത ഉടൻതന്നെ മറ്റു നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *