Banner Ads

ഒൻപതാം ക്ലാസുകാരി ;ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായി യുവാവ് പിടിയിൽ

പത്തനംതിട്ട: കുടുംബത്തിനൊപ്പം ഉത്സവം കാണാനെത്തിയ ഒൻപതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായി യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ അയൽവാസിയായ 23 കാരൻ ശരത്തിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

പത്തനംതിട്ട അഴൂർ സ്വദേശി ആവണിയാണ് ഇന്നലെ രാത്രി അച്ഛൻകോവിൽ ആറ്റിൽ ചാടി ജീവനൊടുക്കിയത്. പവലഞ്ചുഴി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സമീപത്തെ നടപ്പാലത്തിൽ നിന്നാണ് പെൺകുട്ടി ചാടിയത്. അച്ഛനും ബന്ധവും പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാനായില്ല. ഒടുവിൽ ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെടുത്തത് .

ആദ്യം പെൺകുട്ടി കാൽ തെറ്റി വീണതാണെന്നാണ് പുറത്തു വന്ന വിവരം. പിന്നീടാണ് തന്‍റെ അച്ഛനേയും സഹോദരനേയും അയൽവാസിയായ യുവാവ് മർദിക്കുന്നത് കണ്ടാണ് പെൺകുട്ടി ആറ്റിൽ ചാടിയതെന്ന വിവരം പുറത്ത് വന്നത്. സംശയം തോന്നി പൊലീസ് മൊഴിയെടുത്തപ്പോൾ പെൺകുട്ടിയുടെ പിതാവ് പ്രകാശനാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *