Banner Ads

സാമൂഹ്യവിരുദ്ധരുടെ കൊടുംക്രൂരത ; മിണ്ടാപ്രാണിയുടെ വാൽ മുറിച്ച് മുറ്റത്ത് ഉപേക്ഷിച്ചനിലയിൽ

പത്തനംതിട്ട: മിണ്ടാപ്രാണിക്ക് നേരെ സാമൂഹ്യവിരുദ്ധർ നടത്തിയ കൊടുംക്രൂരത. അഞ്ച് വയസുള്ള എരുമയുടെ വാൽ മുറിച്ചു മാറ്റി. ക്ഷീരകർഷകനായ തിരുവല്ല നിരണം സ്വദേശി പി കെ മോഹനൻ വളർത്തുന്ന അമ്മിണി എന്ന എരുമയ്ക്ക് നേരെയാണ് ആക്രമണം നടന്നത് . മുറിച്ചു നീക്കിയ വാലിന്‍റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെടുത്തത്. എരുമയുടെ ഉടമ മോഹനൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *