
റോഡുകളിൽ നമസ്ക്കരിക്കുന്നവർക്കെതിരെ കടുത്ത നടപടി, മീററ്റ് പോലീസ് മതപരമായ പരിപാടിക്കിടെ ഉണ്ടാകുന്ന അസ്വസ്ഥതകൾ തടയുന്നതിനുള്ള വിശാലമായ സുരക്ഷാ സംരംഭത്തിന്റെ ഭാഗമായാണ് ഇങ്ങനെയുള്ള തീരുമാനം റോഡുകളിൽ ഈദ് ഉൽ ഫിത്തർ നിസ്കാരം നടത്തുന്നവരുടെ പാസ്പോർട്ട് റദ്ദാക്കുമെന്ന് മീററ്റ് പോലീസ്.
ഈദ്ഗാഹിന് പുറത്ത് തെരുവുകളിലോ, റോഡുകളിലോ, നമസ്കാരം നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന നടപടികളും പോലീസ്സ്വീകരിച്ചിട്ടുണ്ട്. പൊതുറോഡുകളിൽ ഇത്തരം കാര്യങ്ങൾ അനുവദിക്കില്ല. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ പാസ്പോർട്ട് റദ്ദാക്കും റോഡുകളിൽ പ്രാർത്ഥന നടത്തി പൊതുസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്ക് മക്ക, മദീന പോലുള്ള സ്ഥലങ്ങളിലേക്ക് പോകാൻ കഴിയില്ല. അവരുടെ കുറ്റകൃത്യങ്ങളും രേഖപ്പെടുത്തപ്പെടും