Banner Ads

കടലിൽ കുളിക്കാനിറങ്ങി ; തിരയിൽൽപ്പെട്ട് വിദ്യാർത്ഥി മുങ്ങിമരിച്ചു

തിരുവനന്തപുരം:കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയ മുങ്ങിമരിച്ചു. തിരുവനന്തപുരം അടിമലത്തുറയിലാണ് സംഭവം ഉണ്ടായത് . വെങ്ങാനൂർ സ്വദേശി ജീവനാണ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറ്റൂർ സ്വദേശി പാർത്ഥസാരഥിക്കായി തെരച്ചിൽ നടത്തുകയാണ്. ഇരുവരും കാഞ്ഞിരംകുളം സർക്കാർ കോളേജിലെ ഒന്നാംവർഷ പിജി വിദ്യാർത്ഥികളാണ്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. പിന്നാലെ മത്സ്യത്തൊഴിലാളികൾ ജീവനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *