
കണ്ണൂർ: ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് കണ്ണൂർ കോർപ്പറേഷൻ. 2,000 രൂപ വീതം ഇൻസെന്റീവ് നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡെപ്യൂട്ടി മേയർ അഡ്വ പി.ഇന്ദിര അവതരിപ്പിച്ച വാർഷിക ബജറ്റിലാണ് പ്രഖ്യാപനം, സമൂഹത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ആശാവർക്കർമാർക്ക് തുച്ഛമായ ഓണറേറിയം ലഭിക്കുന്ന സാഹചര്യത്തിൽ വർഷത്തിൽ നാല് മാസത്തിലൊരിക്കൽ 2,000 രൂപ വീതം ഇൻസെന്റീവ്.
കോർപ്പറേഷന്റെ തീരുമാനമെന്നാണ് പ്രഖ്യാപനം. ഡിപിസിയുടെ അംഗീകാരം ലഭിക്കുകയാണെങ്കിൽ ഓൺ ഫണ്ടിൽ നിന്നും തൂക അനുവദിക്കുന്നതായിരിക്കുമെന്നും വ്യക്തമാക്കി. സംസ്ഥാനത്തുടനീളം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആനുകൂല്യം വർധിപ്പിക്കാനാണ് യുഡിഎഫ് നീക്കം. ആശാ പ്രവർത്തകർക്ക് പ്രത്യേക അലവൻസ് നൽകാനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് യുഡിഎഫ് നീക്കം. യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനാണ് ആശ വർക്കർമാർക്ക് അധിക ഇൻസെന്റീവ് പ്രഖ്യാപിച്ചത്.