
ഷിന്‍ ബെറ്റ് മേധാവി റോണന്‍ ബാറിനെയും അറ്റോര്‍ണി ജനറല്‍ ഗാലി ബഹരവ്-മിയാരയെയും പുറത്താക്കാനുള്ള ഇസ്രയേല്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെച്ചൊല്ലി ആഭ്യന്തര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണ്. ഈ സാഹചര്യത്തില്‍ തന്നെ ഭരണഘടനാ പ്രതിസന്ധിയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകളും ഇസ്രയേലിന് വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓഹരികളുടെയും ബോണ്ടുകളുടെയും വില കുത്തനെ ഇടിഞ്ഞതായിട്ടാണ് ടൈംസ് ഓഫ് ഇസ്രയേല്‍ പ്രധനമായിട്ടും റിപ്പോര്‍ട്ട് ചെയ്യുന്നത്.