Banner Ads

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ; മധ്യവയസ്കന് ദാരുണാന്ത്യം

കോട്ടയം: പാലാ പ്രവിത്താനത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഈരാറ്റുപേട്ട സ്വദേശി ഇബ്രാഹിം കുട്ടി (58) ആണ് മരിച്ചത്. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാർ സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു തകർത്താണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തകർന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Leave a Reply

Your email address will not be published. Required fields are marked *