
കൊച്ചി: എറണാകുളം കോതമംഗലത്ത് കഞ്ചാവുമായി രണ്ട് കോളേജ് വിദ്യാർത്ഥികൾ പിടിയിൽ. നെല്ലിക്കുഴി കോളേജിലെ വിദ്യാർത്ഥികളായ കൃഷ്ണദേവ (19), വിഷ്ണുരാജ് (19) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് നാല് ഗ്രാം കഞ്ചാവും പിടിച്ചെടുത്ത് പോലീസ് . കോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ലഹരി ഉപയോഗം വ്യാപകമെന്ന പരാതിയെ തുടർന്ന് പ്രാദേശിക ജാഗ്രത സമിതി ഇരുവരെയും ലഹരിയുമായി തടഞ്ഞ് വെച്ചത്. തുടർന്ന് എക്സൈസിന് കൈമാറി.