
മധ്യ അമേരിക്കയിലുടനീളം വീശിയടിച്ച വൻ ചുഴലിക്കാറ്റിൽ 27 പേർ കൊല്ലപ്പെട്ടെന്നു റിപ്പോർട്ട്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കഴിഞ്ഞ വർഷം ഏപ്രിലിനുശേഷം രാജ്യവ്യാപകമായി യുഎസിൽ ഏറ്റവും കൂടുതൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചതു ശനിയാഴ്ചയാണ്.മിസോറിയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായ സംസ്ഥാനങ്ങളിലൊന്ന്.