Banner Ads

ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ സംഭവത്തിൽ ; ഭർത്താവ് നോബിയെ ഇന്ന് കോടതിൽ ഹാജരാക്കും

ഏറ്റുമാനൂർ: അമ്മയും രണ്ട് പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ തൊടുപുഴ ചേരിയിൽ വലിയപറമ്പിൽ വീട്ടിൽ നോബി ലൂക്കോസി (44) നെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കഴിഞ്ഞ ദിവസം ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 5;30 നു നടന്ന അപകടത്തെ തുടർന്ന് നോബിക്കെതിരെ ഒരുപാട് പരാതികൾ ഉയർന്നിരുന്നു.

മാത്രമല്ല ഈ പ്രെശ്നം ഉണ്ടാകുന്നതിനു മുൻപും നോബിക്കെതിരെ ഷൈനി തൊടുപുഴ സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിരുന്നു. ഇരുവരും 9 മാസമായി അകന്നു കഴിയുകയായിരുന്നു. കോടതിയിൽ ഇവരുടെ വിവാഹമോചന കേസ് നടക്കുന്നതിനിടയിലാണ് ആത്മഹത്യ. പള്ളിയിൽ പോകുന്നെന്ന് പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ അത് തന്റെ അവസാന യാത്രയിലേക്കുള്ള പോക്കായിരുന്നു.

ഈ അപകടത്തെ തുടർന്നുള്ള അന്വേഷണത്തിൽ നിർണ്ണായക ഘടകമായത് ഇരുവരുടെയും മൊബൈൽ സന്ദേശങ്ങളായിരുന്നു. എന്നാൽ അവിടെയും നോബിയുടെ മൊബൈൽ സന്ദേശങ്ങളെല്ലാം നശിപ്പിച്ചനിലയിലായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകിട്ട് 4 മണിയോടെ മജിസ്‌ട്രേറ്റിനു മുൻപാകെ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *