Banner Ads

സിപിഐഎം നേതാക്കൾക്കെതിരെ ഭീഷണി പ്രസംഗം ; മുൻ എംഎൽഎ പി വി അൻവറിനെതിരെ കേസ്

ഭീഷണി പ്രസംഗം നടത്തി എന്ന ആരോപണത്തിൽ മുൻ എംഎൽഎ പി വി അൻവറിനെതിരെ കേസ്. ചുങ്കത്തറയിൽ വെച്ച് ഭീഷണി പ്രസംഗം നടത്തിയതിനാണ് അൻവറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഐഎം നേതൃത്വം നൽകിയ പരാതിയിൽ എടക്കര പൊലീസാണ് കേസെടുത്തത്. കൂറുമാറിയ പഞ്ചായത്തംഗം നുസൈബയുടെ ഭർത്താവ് സുധീർ പുന്നപ്പാലയെ ഭീഷണിപ്പെടുത്തിയതിന് സിപിഐഎം ഏരിയാ സെക്രട്ടറിക്കെതിരെയും പൊലീസ് കേസെടുത്തു.തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അലയടിച്ച് പൊട്ടിക്കുമെന്നായിരുന്നു അൻവറിന്റെ ഭീഷണി പ്രസംഗം. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഐഎം നേതാക്കൾക്കുള്ള സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു തർക്കവുമില്ല, തലയേ അടിക്കൂ. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും അൻവർ പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *