
വരുന്ന അധ്യയന വർഷം മുതൽ 10-ാം ക്ലാസിൽ രണ്ടു പരീക്ഷയുണ്ടാകുമെങ്കിലും വിഷയങ്ങളിലുൾപ്പെടെ മറ്റു മാറ്റങ്ങളൊന്നുമില്ലെന്നു സിബിഎസ്ഇ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് മാർഗരേഖയിൽ പ്രാദേശിക, വിദേശ ഭാഷകളുടെ ഗ്രൂപ്പിൽനിന്നു മലയാളം ഉൾപ്പെടെ ഒഴിവാക്കിയെന്ന ആക്ഷേപത്തിലാണു ഈ വിശദീകരണം. നിലവിലെ വിഷയങ്ങൾ അടുത്ത വർഷവും തുടരുമെന്നും മാ തൃകയെന്ന നിലയിലാണു ചില വിഷയങ്ങൾ പരാമർശിച്ചിരിക്കുന്നതെന്നും അധികൃതർ വെളിപ്പെടുത്തി.