
മൂത്തേടം ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാനയുടെ ജഡത്തിൽ നിന്നും വെടിയുണ്ട കണ്ടെടുത്തു. കസേര കൊമ്ബനെന്ന് വിളിപ്പേരുള്ള കാട്ടാനയുടെ ജഡത്തിൽ നിന്നാണ് വെടിയുണ്ട കണ്ടെടുത്തത്.പോസ്റ്റ്മാർട്ടത്തിനിടെ വെടിയുണ്ട കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. എടക്കര മൂത്തേടത്ത് ഭീതി പരത്തിയ കസേര കൊമ്ബൻ ഇന്നലെയാണ് ചരിഞ്ഞത്.
ഖാദർ എന്നയാളുടെ ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന സെപ്റ്റിക് ടാങ്കിൽ വീണാണ് ആന ചരിഞ്ഞത്. ആനയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ വിവരം വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ആന ഈ അടുത്തായി വളരെ ക്ഷീണിതനായിരുന്നുവെന്ന്വനം വകുപ്പ് അറിയിച്ചിരുന്നു.കസേരയുടെ ആകൃതിയിലുള്ള കൊമ്ബുള്ളതുകൊണ്ടാണ് ആനയ്ക്ക് കസേര കൊമ്ബൻ എന്ന പേര് വീണത്