Banner Ads

തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ; എൽഡിഎഫിന് നേട്ടം

തിരുവനന്തപുരം:തദ്ദേശ വാർഡുകളിലേക്ക് ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം, 17 എണ്ണത്തിൽ എൽഡിഎഫ് വിജയിച്ചു. 13 ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി.ബിജെപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചില്ല. ഫലം പുറത്ത് വന്ന വാർഡുകളിൽ 15 ഇടങ്ങളിലാണ് എൽഡിഎഫ് വിജയിച്ചത്. വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നേരത്തെ എതിരില്ലാതെ ജയിച്ച രണ്ട് വാർഡുകൾ കൂടിയാകുമ്‌ബോൾ 30 ൽ 17 എണ്ണവും എൽഡിഎഫ് സ്വന്തമാക്കി. ഒരു സീറ്റ് വീതം എസ്സിപിഐയും സ്വതന്ത്രനും വിജയിച്ചു. ഒരു കോർപ്പറേഷൻ വാർഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡ്. 22 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്

Leave a Reply

Your email address will not be published. Required fields are marked *