Banner Ads

വൈക്കം മഹാദേവ ക്ഷേത്രത്തിൽ സംഗിതാരാധന നടത്തി ; ഹെഡ്ക്വാർട്ടേഴ് എ ഡി. ജി. പി. എസ്. ശ്രീജിത് ഐ.പി.എസ്

വൈക്കം :ദക്ഷിണാ മൂർത്തി സംഗീതോൽസവത്തോടനുബന്ധിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തിൽ സംഗിതാരാധന നടത്തി ഹെഡ്ക്വാർട്ടേഴ് എ ഡി. ജി. പി. എസ്. ശ്രീജിത് ഐ.പി.എസ്.വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടത്തിയ സംഗീതാരാധന ആസ്വാദിക്കുവാൻ നിരവധി ആസ്വാദകരും ക്ഷേത്രത്തിലെത്തിയിരുന്നു. വൈക്കത്തപ്പന്റെ മുന്നിൽ തനിയ്ക്ക് പാടാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു.

ശ്രീജിത്തിന് ഭാര്യ ധന്യ ഗോപാലാകൃഷ്ണനും ബിരുദാനന്തര വിദ്യാർത്ഥിനിയായ മകൾ കല്യാണിയും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.പത്മശ്രീ ഓമനക്കുട്ടിയുമായി ചേർന്ന് സിനിമാ ഗാനത്തിലുടെ രാഗപരിചയം നടത്തുന്നതിനുള്ള പദ്ധതിക്ക് താമസിയാതെ രൂപം നൽകുമെന്നും എ.ഡി.ജി.പി വൈക്കത്ത് അവതരിപ്പിച്ച സംഗീത സദസിന് മീനാക്ഷി വാസുദേവ് വയലിനും പുനലൂർ മുരളി മൃദംഗവും എണ്ണക്കാട് മഹേശ്വരൻ ഘടവും അനന്ത കൃഷ്ണൻ ഗഞ്ചിറയുമായി പിന്നണിയിൽ ഉണ്ടായിരുന്നു. കുടുംബത്തോടൊപ്പം ക്ഷേത്രദർശനം കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *