
കോട്ടയം:നഴ്സിംഗ് കോളേജിലെ ജൂനിയർ വിദ്യാർഥികളെ അതിക്രൂര റാഗിങ്ങിന് ഇരയാക്കിയതിൽപ്രതിഷേധിച്ച് ഗാന്ധിനഗർ നഴ്സിംഗ് കോളജിലേക്ക് കെഎസ്യൂ നടത്തിയ മാർച്ചിൽ സംഘർഷം.കോളജ് ഗേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. എന്നാൽ ഇത് മറികടന്ന് പ്രവർത്തകർ അകത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വിദ്യാർഥികൾ റാഗിംഗിന് ഇരയായ സംഭവത്തിൽ കോളജ് ഹോസ്റ്റൽ അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.ഇടത് അനുകൂല സംഘടനയായ കേരള ഗവ.സ്റ്റുഡൻസ് നേഴ്സസ് അസോസിയേഷന്റെ നേതാവാണ് (പ്രതികളിൽ ഒരാളായ രാഹുൽ രാജ്. ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ടവരാണ് റാഗിംഗിന് നേത്യത്വം കൊടുക്കുന്നതെന്ന് കെഎസ്യു ആരോപിച്ചു. നേരത്തേ എബിവിപി പ്രവർത്തകരും കോളജിലേക്ക് മാർച്ച് നടത്തിയിരുന്നു.