കോട്ടയം: ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി റാഗിങ്,കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപിക്കുകയും മുറിവിൽ ലോഷൻ തേക്കുകയും ചെയ്തു. ഇതു കൂടാതെ, മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചെന്നും പരാതിയിൽ പറയുന്നു. ഞായറാഴ്ചകളിൽ കുട്ടികളിൽ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയർ വിദ്യാർഥികളെ മർദിച്ചിരുന്നതായുമാണ് പരാതി.ഗവ. നഴ്സിങ് കോളജിൽ അഞ്ച് സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തത് .
കോട്ടയം മൂന്നിലവ് കീരിപ്ലാക്കൽ സാമുവൽ, വയനാട് നടവയൽ ഞാവലത്ത് ജീവ, മലപ്പുറം സ്വദേശികളായ മഞ്ചേരി കച്ചേരിപ്പടി വീട്ടിൽ റിജിൽജിത്ത്, വണ്ടൂർ കരുമാരപ്പറ്റ രാഹുൽരാജ്, കോട്ടയം കോരുത്തോട് നെടുങ്ങാട് വിവേക് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.ഇവരെ കോളേജിൽ സസ്പെൻഡ് ചെയ്തു. ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരാതിയിലാണ് നടപടി. മൂന്നാം വർഷ വിദ്യാർത്ഥികളാണ് അഞ്ചു പേരും.
മൂന്നു മാസത്തോളം നീണ്ടു നിന്ന ക്രൂര റാഗിങിനൊടുവിലാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. വിദ്യാർത്ഥികൾ പരാതി നൽകിയതിന് പിന്നാലെ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.2024 നവംബറിൽ റാഗിങ് തുടങ്ങിയതായാണ് പരാതി. വിദ്യാർഥികളെ നഗ്നരാക്കി നിർത്തിയതായും വെയിറ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് ക്രൂരത കാട്ടിയെന്നുമാണ് പരാതിയിൽ പറയുന്നത്.