
ഇടുക്കി :വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഡബിള്‍ ഡക്കര്‍ ബസ് എത്തിക്കുന്നത് തങ്ങളുടെ തൊഴില്‍ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് സൂചിപ്പിച്ചായിരുന്നു തൊഴിലാളികളുടെഎം പ്രതിഷേധം.പ്രതിഷേധത്തിനെതിരെ ഗതാഗതവകുപ്പ് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ മറുപടി നല്കി.കെ എസ് ആര് ടി മൂന്നാറിലെത്തിച്ച റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്റെ ഉദ്ഘാടന ചടങ്ങിന് തൊട്ടുമുമ്പായിരുന്നു മൂന്നാറിലെ ഒരു വിഭാഗം ടാക്സി തൊഴിലാളികള്‍ കരിങ്കൊടി പ്രതിഷേധവുമായി രംഗത്ത് വന്നത്.
ഉദ്ഘാടനത്തിനായി മന്ത്രിയെത്തിയ സമയം ചടങ്ങ് നടക്കുന്ന കെ എസ് ആര് ടി സി ഡിപ്പോക്ക് സമീപം പഴയമൂന്നാറില്‍ ദേശിയപാതയോരത്ത് കരിങ്കൊടികളുമായി നിന്നായിരുന്നു പ്രതിഷേധം.വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഡബിള്‍ ഡക്കര്‍ ബസ് എത്തിക്കുന്നത് തങ്ങളുടെ തൊഴില്‍ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് സൂചിപ്പിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.പ്രതിഷേധത്തിനെതിരെ ഗതാഗതവകുപ്പ് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ മറുപടി നല്കി.സ്വകാര്യ ബസ് വ്യവസായത്തേയും വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായിട്ടാണ് സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.
കേരളത്തിന്റെ പൊതുഗതാഗതത്തില്‍ സ്വകാര്യ ബസുകള്‍ അവിഭാജ്യഘടകമാണ്.2001ല്‍ കേരളത്തില്‍ 32000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നു.ഇന്ന് കേരളത്തില്‍ സ്വകാര്യ ബസുകളുടെ എണ്ണം ഏഴായിരത്തില്‍ താഴെയാണ്. ഇതിലൂടെ സര്‍ക്കാരിന് വലിയ തോതില്‍ വരുമാനം നഷ്ടപ്പെട്ടു. അതുകൊണ്ടു തന്നെയാണ് സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് പത്ത് ശതമാനം ടാക്സ് കുറച്ച് നല്കുന്ന കാര്യം ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിലൂടെ ധനമന്ത്രി പ്രഖ്യാപിച്ചതെന്നും ഗതാഗതവകുപ്പ് മന്ത്രി മൂന്നാറില്‍ വ്യക്തമാക്കി.