
തൃശൂർ: അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച മകന് രണ്ടുവർഷം കഠിനതടവും 20.000 രൂപ പിഴയും വിധിച്ചു കോടതി മംഗലം ഡാം ഒടുകൂർക്കളം സുനയനെയാണ് (43) ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ. ഇന്ദുചൂഡൻ ശിക്ഷിച്ചത്. 2017ൽ അമ്മ വിശാലാക്ഷിയെയാണ് ഇയാൾ വെട്ടുകത്തി ഉപയോഗിച്ച് വെട്ടി മുറിവേൽപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ഹരികിഷൻ ഹാജരായി. മംഗലംഡാം എസ്.ഐ. എം. ശിവദാസനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.