Banner Ads

കേരളത്തിൽ നിന്നും തമിഴ്നാട്ടിലെക്ക് മാലിന്യങ്ങളുമായി എത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ലേലം ചെയ്യാമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കേരളത്തിൽ നിന്നും മെഡിക്കൽ മാലിന്യങ്ങളുമായി തമിഴ്നാട്ടിലെക്ക് വരുന്ന വാഹനങ്ങൾ ഇനി പിടിച്ചെടുത്ത് ലേലം ചെയ്യാമെന്ന് മദ്രാസ് ഹൈക്കോടതി. കന്യാകുമാരിയിൽ തള്ളാനായി മെഡിക്കൽ മാലിന്യങ്ങൾ കൊണ്ടുവന്നെന്ന പേരിൽ തിരുനെൽവേലി പൊലീസ് പിടിച്ചെടുത്ത ട്രക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയാണ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവിറക്കിയത് . മെഡിക്കൽ മാലിന്യങ്ങൾ തള്ളുന്നത് ഗൗരവമേറിയ കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മാലിന്യങ്ങൾ തിരുനെൽവേലി നടകല്ലൂർ. കൊടഗനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ തള്ളുന്നത് വ്യാപക പ്രതിക്ഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ അടക്കം നടപടി സ്വീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *