Banner Ads

പാടത്ത് ശുചിമുറി മാലിന്യം ; തള്ളിയവരെക്കൊണ്ട് തന്നെ മൂടിച്ച് നഗരസഭ.

കോട്ടയം: ഏറ്റുമാനൂർ നഗരസഭ പ്രദേശമായ പേരൂർ -മണർകാട് റോഡിൽ കാരക്കണ്ടം ജംഗ്ഷനിലാണ് ലോറിയിൽ ശുചിമുറി മാലിന്യം തള്ളിയത്. പ്രദേശത്ത് ശുചി മുറി മാലിന്യം തള്ളുന്നത് പതിവായ തോടെ യാണ് നാട്ടുകാർ സംഘo ചേർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽശുചിമുറി മാലിന്യവുമായി എത്തിയ വാഹനംപിടികൂടുകയായിരുന്നു.ചേർത്തല സ്വദേശികളായ മൂന്നു പേരെയാണ് സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹന ഉടമയെയും, കസ്റ്റഡിയിൽ ഉണ്ടായിരുന്നവരെയും കൊണ്ട് പാടശേഖരത്തിൽ ഒഴുക്കിയ മാലിന്യം മണ്ണടിച്ച് മൂടിച്ചു.

ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ എ എസ് അൻസലിന്റെ നേതൃത്വത്തിലാണ് നടപടി. ചെറുവാണ്ടൂരിലെ പ്രദേശവാസികളും ഇവിടെ എത്തിയിരുന്നു. ഇനി മേലിൽ ശുചിജിമുറി മാലിന്യം എങ്ങും തള്ളില്ലെന്നാണ് പോലീസിന് ഇവർ ഉറപ്പു നൽകിയത്. ഏറ്റുമാനൂരിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ശുചിമുറി മാലിന്യം തള്ളുന്നുണ്ട്. പ്രധാന റോഡരികിലും, ജലസ്രോതസ്സുകളിലുമെല്ലാം മാലിന്യം ഒഴുക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഏറ്റുമാനൂർ പോലീസും, നാട്ടുകാരും, ഒപ്പം ജനപ്രതിനിധികളും നൽകിയത്. സംഭവത്തിൽ ഏറ്റുമാനൂർ നഗരസഭ വാർഡ് കൗൺസിലർമ്മാരായ ഡോ. എസ് ബീനയും, എം കെ സോമനും രംഗത്തെത്തിയിരുന്നു. ഇവരുടെ പരാതിയിൽ മേൽ മാലിന്യം തള്ളിവർക്കെതിരെ കേസ് എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *