Banner Ads

മാർ ഇവാനിയോസ് കോളജിൽ സ്ഥാപിച്ച കെഎസ്യുവിന്റെ കൊടിമരവും തോരണങ്ങളും ; എസ്എഫ്ഐ പ്രവർത്തകർ തകർത്തെന്ന് പരാതി

തിരുവനന്തപുരം:കെഎസ്യു യൂണിറ്റ് ക്യാംപസിൽ സ്ഥാപിച്ച കൊടിമരമാണ് തകർത്തിരിക്കുന്നത്. കെ.എസ പ്രവർത്തകർ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.എന്നാൽ സംഭവ സ്ഥലത്തെത്തിയ പൊലീസുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചറിഞ്ഞതായും കെഎസ്യു ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.

തൃശൂർ കേരളവർമ്മ കോളെജിൽ കെഎസ്യുവിന്റെ കൊടി തോരണങ്ങൾ എസ്എഫ്ഐ കൂട്ടിയിട്ട് കത്തിച്ചിരുന്നു. കെഎസ്യൂവിനെതിരെ പ്രകോപന പ്രസംഗം നടത്തിയതിന് ശേഷമാണ് കൊടി തോരണങ്ങൾ കത്തിച്ചത്. കേരളവർമ്മയിൽ ഇനി കെഎസ്യൂ ഇല്ലെന്നും പ്രസംഗത്തിൽ എസ്എഫ്ഐ പറഞ്ഞു. പിന്നാലെയാണ് തലസ്ഥാനത്തും കൊടിമരം തകർത്തിരിക്കുന്നത്. അതേസമയം, മാർ ഇവാനിയോസ് ക്യാംപസിൽ എസ്.എഫ്.ഐയുടെ ഭാഗത്ത് നിന്നും യാതൊരുവിധ അതിക്രമങ്ങളും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികളായ വിദ്യാർഥികൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *