Banner Ads

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണo ; വയോധികയ്ക്ക് പരിക്ക്

തൃശൂർ: ജയശ്രീ പ്രൈവറ്റ് എസ്റ്റേറ്റ് കമ്‌ബനിയുടെ ഉടമസ്ഥതയിലുള്ള ഈട്ടിയാർ എസ്റ്റേറ്റിലെ തൊഴിലാളി അന്നലക്ഷ്മി (67) ക്കാണ് പരുക്കേറ്റത് 26ന് രാത്രി ഒമ്ബതോടെയായിരുന്നു സംഭവം.വാൽപ്പാറ ഈട്ടിയാർ എസ്റ്റേറ്റിലെ റേഷൻകടയിൽ കയറിയ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരുക്കേറ്റു.

രാത്രിയോടെ കാട്ടാന ജനവാസ കേന്ദ്രത്തിലെത്തി. തുടർന്ന് റേഷൻകടയുടെ വാതിൽ തകർത്തു. റേഷൻകടയോട് ചേർന്നുള്ള മുറിയിൽ താമിസിക്കുന്ന അന്നലക്ഷ്മി ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴായിരുന്നു ആനയുടെ ആക്രമണം ഇവരെ തുമ്ബികൈ കൊണ്ട് തട്ടിയിട്ട് ചവിട്ടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ സമീപവാസികളാണ് ബഹളംവച്ച് ആനയെ ഓടിച്ചുവിട്ടത്. വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദ ചികിത്സക്കായി പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *