
തിരുവനന്തപുരം:1964ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ് എഡിറ്റർ ട്രെയിനിയായിട്ടാണ് തുളസി ഭാസ്‌കരൻ മാധ്യമപ്രവർത്തനം ആരംഭിച്ചത്. 1989 മുതൽ തിരവനന്തപുരത്ത് സ്ത്രീ’ പ്രത്യേക പതിപ്പിന്റെ ചുമതലയിലും തുടർന്ന് തിരുവനന്തപുരം ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചു. 2008 സെപ്റ്റംബറിലാണ് വിരമിച്ചത്.
77 വയസ്സായിരുന്നു. നെടുമങ്ങാട് സ്വദേശിയാണ്. ഇ.കെ നായനാരുടെ ഒളിവുകാല ഓർമകൾ, സ്നേഹിച്ച് മതിയാവാതെ എന്നീ പുസ്തകങ്ങളും ഏഴ് വിവർത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. സമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു.ചിന്ത പബ്ലിഷേഴ്സ്‌സ് മുൻ എഡിറ്ററും സിപിഐ എം നേതാവുമായ പരേതനായ സി ഭാസ്കരനാണ് ഭർത്താവ്.മക്കൾ: മേജർ ദിനേശ് ഭാസ്ക്‌കർ, പരേതനായ മനേഷ് ഭാസ്കരൻ. മരുമക്കൾ: ശ്രീലേഖ ദിനേശ്, പൊന്നി മനേഷ്.മൃതദേഹം തിങ്കൾ ഉച്ചയോടെ മാഞ്ഞാലിക്കുളത്തെ വീട്ടിലെത്തിക്കും സംസ്കാരം ചൊവ്വ രാവിലെ തൈക്കാട് ശാന്തികവാടത്തിൽ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.