Banner Ads

അധ്യാപകനെതിരെ കൊലവിളി മുഴക്കുന്ന വിദ്യാർത്ഥിയുടെ വീഡിയോ ; പുറത്ത് വന്നതിൽ അന്വേഷണ ഉത്തരവിട്ട് മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം:16 വയസ് മാത്രമുള്ള വിദ്യാർഥി നിലവിട്ട് സംസാരിക്കുന്ന സ്കൂളിനകത്തെ ദൃശ്യങ്ങൾ അധ്യാപകർ തന്നെ പുറത്തുവിട്ടതിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. കുട്ടി ചെയ്യ തെറ്റിന് വിഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതാണോ ശിക്ഷ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം.കുട്ടി തെറ്റുചെയ്യാൽ അതിനെ കണ്ണടച്ച് വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിനു പകരം അവന് പറയാനുള്ളത് കേൾക്കേണ്ടതല്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്. അതേസമയം വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും വീഡിയോ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുകയും ചെയ്യ സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *