Banner Ads

പുതുപ്പാടിയിൽ അമ്മയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ; അറസ്റ്റിലായ മകനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കോഴിക്കോട്: മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് നടപടി, കഴിഞ്ഞ ശനിയാഴ്ച അതിക്രൂരമായാണ് താമരശേരി ചോഴിയോട് സുബൈദയെ മകൻ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. പ്രതിക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകാനിരിക്കെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ആഷിഖിന്റെ മാനസികാരോഗ്യം പരിശോധിച്ച ശേഷം വ്യാഴാഴ്ച പ്രതിയുമായി തെളിവെടുപ്പ് നടത്തും.കൊലപാതക സമയത്തും ആഷിഖ് ലഹരി ഉപയോഗിച്ചിരുന്നു. സുബൈദയ്ക്ക് 17 വെട്ടുകളാണ് ഏറ്റത്. അതിൽ ഏറെയും തലയ്ക്കും കഴുത്തിനുമാണെന്നും കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.ആഷിഖിന്റെ മാനസികാരോഗ്യം പരിശോധിച്ച ശേഷം വ്യാഴാഴ്ച പ്രതിയുമായി തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ശനിയാഴ്ച അതിക്രൂരമായാണ് താമരശേരി ചോഴിയോട് സുബൈദയെ മകൻ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *