Banner Ads

കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി ; ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ.

തിരുവനന്തപുരം: ‘എന്റെ പ്രകൃതി’ വാട്ടാപ്പ് കൂട്ടായ്മയുമായി ചേർന്ന് ബസ് ടെർമിനലിൽ നടപ്പിലാക്കുന്ന ഗാർഡൻ പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.നിങ്ങൾക്ക് പകരം പുതിയ ആളെ നിയമിക്കുമെന്നും ഇത് വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിശീലിപ്പിച്ചിട്ടും നന്നാവില്ല എന്ന നിലപാടുള്ള ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്ന് മന്ത്രി ഗണേശ് കുമാർ പറഞ്ഞു.

ഡ്രൈവർമാർ വണ്ടി ഓടിച്ചോളും സ്റ്റേഷൻ മാസ്റ്റർ വണ്ട് ഓപ്പറേറ്റ് ചെയ്തോളും. നിങ്ങളെ ഇവിടെ ജോലിക്ക് നിയമിച്ചിരിക്കുന്നത്, വൃത്തിയാക്കാൻ വേണ്ടി മാത്രമാണ്. വൃത്തിയായി സൂക്ഷിക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ ആ ജോലി ചെയ്യാൻ യോഗ്യരല്ല മാറ്റും. ഇക്കാര്യത്തിൽ യാതൊരു രാഷ്ട്രീയ സമ്മർദ്ദത്തിനും വഴങ്ങില്ല. അങ്ങനെയുള്ളവരെ പിരിച്ചുവിടും. ആരെക്കൊണ്ടും ശുപാർശ ചെയ്തിട്ടും കാര്യമില്ല. നടക്കുകയില്ല’- ഗണേശ് കുമാർ പറഞ്ഞു.ബസ് സ്റ്റേഷനിൽ എത്തിയ മന്ത്രി പരിസരത്ത് മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ജീവനക്കാർക്ക് താക്കീത് നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *