സ്റ്റുഡൻ്റ് വീസയിൽ കാനഡയിൽ എത്തിയ ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ “നോ-ഷോ” പട്ടികയിൽ ഉൾപ്പെടുത്തിയതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയാണ് ഈ റിപ്പോർട്ട് പ്രധനമായും പുറത്തുവിട്ടത്. 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അൻപതിനായിരത്തോളം അന്തർദ്ദേശീയ വിദ്യാർത്ഥികൾ കനഡയിലെത്തിയിരുന്നു. പക്ഷെ ഇവർ കോളേജുകളിൽ ഹാജരായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.