Banner Ads

സംസ്ഥാനത്ത് ക്രമസമാധാനനില; പൂർണമായും തകരുന്നു, കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലഹരിമരുന്ന് മാഫിയകളും ഗുണ്ടാസംഘങ്ങളും കേരളത്തിൽ അഴിഞ്ഞാടുകയാണ്. സാധാരണക്കാരുടെ സൈ്വര്യജീവിതത്തിന് തടസം നിൽക്കുന്ന ശക്തികളെ സർക്കാർ സംരക്ഷിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവം.

വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഭീതിപ്പെടുത്തുന്നതാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും നിഷ്ഠൂരമായ കൊലപാതകങ്ങൾ ആവർത്തിച്ചുവരുകയാണ്. കേരളം ഗുണ്ടകളുടെ സ്വന്തം നാടായി മാറുകയാണ്. രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്ന സംസ്ഥാനമായി പിണറായി വിജയൻ കേരളത്തെ മാറ്റിയിരിക്കുന്നു എന്നും സുരേന്ദ്രൻ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *