Banner Ads

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടo ; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

നെടുമങ്ങാട്:കാട്ടാക്കട പെരുങ്കടവിളയിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഡ്രൈവർ ഓടിരക്ഷപ്പെടുകയായിരുന്നു.ഡ്രൈവറുടെ കണ്ണിന്റെ പുരികത്തിൽ ചെറിയ പരിക്ക് പറ്റിയിരുന്നു കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ  എത്തുകയായിരുന്നു തേടുകയായിരുന്നു.

തുടർന്ന് വിവരമറിഞ്ഞ നെടുമങ്ങാട് പൊലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തത്.ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് ആണ് വാഹനം ഓടിച്ചത്.അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകട സമയം അടുത്തുണ്ടായിരുന്നവർ പറയുന്നത്.അപകടത്തിൽ ഒരുമരണം അടക്കം 44 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.വിശദപരിശോധന ഇന്ന് നടക്കും

Leave a Reply

Your email address will not be published. Required fields are marked *