
കാമുകനായ ഷാരോൺ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയുന്നത്.പ്രണയബന്ധത്തിൽ നിന്ന് ഷാരോൺ പിന്മാറാത്തതിനെ തുടർന്നാണ് കൊലപാതകത്തിൽ കലാശിച്ച് മൂന്ന് ദിവസങ്ങളിലായി നടന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് വിധി പറയാനായി കേസ് മാറ്റിയത്.
ഗ്രീഷ്മ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വാദിച്ചത്. ഗ്രീഷ്ടയ്ക്കതിരെ പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു.ഗ്രീഷയ്ക്കതിരെ പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. വിഷത്തിന്റെ പ്രവർത്തനരീതി കൊലപാതകം നടത്തിയ ദിവസം രാവിലെ ഗ്രീഷ ഇന്റർനെറ്റിൽ തിരഞ്ഞിരുന്നു. ഇതാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്. പാരാകാറ്റ് എന്ന കളനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവർത്തനരീതിയും വിഷം അകത്ത് ചെന്നാൽ ഒരാൾ എത്ര നേരം കൊണ്ട് മരിക്കുമെന്നുമാണ് ഗ്രീഷ്മ തിരഞ്ഞത്.
ഗ്രീഷയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരും തെളിവ നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ പറഞ്ഞിരുന്നു. ഇത് ഗ്രീഷ്ടയുടെ ഫോണിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതാണ് കോടതിയിൽ സമർപ്പിച്ചത്. ഇതിന് പുറമേ ഷാരോണിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി ഗ്രീഷ് ജ്യൂസിൽ വിഷം ചേർത്ത് ജ്യൂസ് ചലഞ്ച് നടത്തിയിരുന്നു. അന്ന് ജ്യൂസിന് കയ്പ്പായതിനാൽ ഷാരോൺ പൂർണമായി ഉപയോഗിച്ചില്ല. പിന്നീടാണ് കഷായത്തിൽ വിഷം ചേർത്തത്.ഷാരോൺ വധക്കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നത്.