Banner Ads

മകരവിളക്കിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ;ഭക്തജന സാഗരമായി ശബരീശ സന്നിധാനം

ശബരിമല: രാവിലെ 8.50 ന് മകരസംക്രമ പൂജ നടന്നു.കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന നെയ് തേങ്ങയിലെ നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം നടത്തി. വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. 6.30ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കും. 6.15ന് കൊടിമരച്ചുവട്ടിൽ തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, മെമ്ബർമാരായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിക്കും. ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന പേടകം തന്ത്രി കണ്ഠരര് രാജീവരരും മകൻ കണ്ണൂര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്ബൂതിരിയും ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും.

6.30ന് നടയടച്ച് തിരുവാഭരണം ചാർത്തി ദീപാരാധന തുടർന്ന് നടതുറക്കമ്ബോൾ പൊന്നമ്ബലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയുന്നതോടെ സർവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിച്ച് ഭക്തർ ആത്മ നിർവൃതി തേടും.19ന് രാത്രി ഹരിവരാസനം വരെ ഭക്തർക്ക് ദർശനം. 20ന് പുലർ തിരുവാഭരണ മാകാതിരിചെഴുന്നള്ളിക്കും തുടർന്ന് പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയ ശേഷം ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് അയ്യപ്പസ്വാമിയെ യോഗനിദ്രയിലാക്കും.

തുടർന്ന് ഹരിവരാസനം പാടി ശ്രീകോവിൽ നടയടയ്ക്കുന്നതോടെ മകര വിളക്ക് ഉത്സവത്തിന് സമാപനമാകും.രാത്രി മണിമണ്ഡപത്തിൽ കളമെഴുത്ത്. തുടർന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും 17വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാൻ സാധിക്കും . നെയ്യഭിഷേകം 18 വരെ മാത്രം. 18ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 19ന് രാത്രി 10ന് മാളികപ്പുറം സന്നിധിയിൽ വലിയ ഗുരുതി.

Leave a Reply

Your email address will not be published. Required fields are marked *