ഹണിറോസിന്റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയായി ഞങ്ങൾ കാണുന്നതായും മുന്നോട്ടുള്ള പോരാട്ടത്തിന് ഹണിറോസിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും ഫെൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.
ഐ ടി ആക്റ്റം അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. പരാതി കൊടുത്തതിന് പിന്നാലെ ഹണി റോസിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂർ രംഗത്തെത്തിയിരുന്നു. തന്റെ പരാമർശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടപ്പിക്കുന്നു. ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമർശമെന്നും ബോബി ചെമ്മണ്ണൂർ പ്രതീകരിച്ചിരുന്നു.
ബോബി ചെമ്മണ്ണൂരിനെതിരെ ലഭിച്ച പരാതിയിൽ ഹണിയുടെ വിശദമായ മൊഴിയെടുക്കുമെന്ന് അൽപ്പം മുൻപ് കൊച്ചി ഡിസിപി വ്യക്തമാക്കിയിരുന്നു. പ്രത്യേക അന്വേഷണസംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. സെൻട്രൽ എസിപി ജയകുമാറിന്റെ മേൽനോട്ടത്തിൽ മൂന്ന് വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന 10 പേരുടെ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.പൊലീസ് നടപടിയിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച ഹണി റോസ് നടപടി എടുത്തതിൽ മുഖ്യമന്ത്രിയോട് ഹുങ്കിനെതിരെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി