മുൻകൂർ നോട്ടീസ് പോലുമില്ലാതെ തടസങ്ങൾ പൊളിച്ചുനീ ക്കാൻ തദ്ദേശ സെക്രട്ടറിമാർക്ക് അധികാരമുണ്ട്. എന്നാൽ സർക്കാരിന് ഇതൊന്നും നിയന്ത്രിക്കാൻ കഴിയാത്തതിനാലാണ് സ്വമേധയാ ഇടപെടുന്നതെന്ന് കോടതി പറഞ്ഞു. കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി. വഞ്ചിയൂരിലെ റോഡ് തടസപ്പെടുത്തിയുള്ള സി.പി.എം സമ്മേളനവുമായി ബന്ധപ്പെട്ട് ഹർജി നൽകിയ എൻ. പ്രകാശ് അതു പരിഗണിക്കവേ,ഉപഹർ ജിയിലൂടെ ബാലരാമപുരം സംഭവം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാ യിരുന്നു.