ബോർഡർ- ഗവാസ്കർ ബോ ട്രോഫിയിലെ 5 മത്സരങ്ങളിലെയും വിരാട് കോഹ്ലിയുടെ മോശം പ്രകടനങ്ങളെ ചോദ്യം ചെയ്ത് മുൻ താരം ഇർഫാൻ പത്താൻ.കോഹ്ലിയ്ക്ക് പകരം ഒരു യുവതാരത്തിന് ഇന്ത്യ പരമ്ബരയിൽ അവസരം നൽകിയിരുന്നുവെങ്കിലും, ഇതിലും നല്ല പ്രകടനം കാഴ്ചവച്ചേനെ എന്നാണ് ഇർഫാൻ പത്താൻ പറയുന്നത്. പരമ്ബരയിലൂടനീളം ഓഫ് സ്റ്റമ്ബിന് പുറത്തുവരുന്ന പന്തുകളിൽ വിരാട് കോഹ്ലി ഔട്ട് ആവുന്നത് സ്ഥിരം . അതുകൊണ്ടു തന്നെ ഓസ്ട്രേലിയൻ പേസർമാർ കോഹ്ലിയ്ക്കെതിരെ ഈ ലളിതമായ മനോഭാവമാണ് 5 മത്സരങ്ങളിലും സ്വീകരിച്ചത്. ഇതിനൊക്കെയും ശേഷമാണ് ഇപ്പോൾ പത്താൻ രംഗത്ത് എത്തിയിരിക്കുന്നത്.