Banner Ads

സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം; ഒരുക്കി കെഎസ്ആർടിസി

വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ 8 മുതൽ രാത്രി 9 വരെയാണ് ബസ് സർവീസ് നടത്തുക.ഇതിനായി പത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സർവീസ് നടത്താൻ കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമാണ് ബസ് സർവീസുകൾ നൽകിയിരുന്നത്.

എന്നാൽ ഈ കലോത്സവത്തിന് കുട്ടികൾക്ക് മാത്രമല്ല അവരുടെ അധ്യാപകർക്കും പരിശീലകർക്കും കാണികൾക്കും സൗജന്യ യാത്രാ സൗകര്യമാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നതെന്ന് ട്രാൻസ്പോർട്ടേഷൻ കമ്മിറ്റിയുടെ കൺവീനറായ ഡോ റോയ് ബി ജോൺ പറഞ്ഞു.വേദികളിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ് സൗകര്യം ഉണ്ടാകുക

Leave a Reply

Your email address will not be published. Required fields are marked *