
കൊൽക്കത്ത: കൊൽക്കത്തിലെ ഡയമണ്ട് ഹാർബർ റോഡിൽ ബഹാര ചൗരസ്ത മേഖലയിൽ വച്ചാണ് അപകടമുണ്ടായത്, അപകടത്തിൽ സനയ്ക്ക് പരിക്കേറ്റില്ലെന്നാണ് കിട്ടിയ റിപ്പോർട്ട്. കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്.സന സഞ്ചരിച്ച കാറിൽ ബസിടിച്ച് അപകടം ഉണ്ടായത്.
ബസ് അമിത വേഗത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അപകടശേഷം നിർത്താതെ പോയ ബസിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. അമിതവേഗത്തിൽ എത്തിയ ബസ് കാറിന്റെ പിറകുവശത്താണ് ഇടിച്ചത്.അപകട സമയത്ത് കാറിന് മുൻസീറ്റിലായിരുന്നു സന ഇരുന്നിരുന്നത്. ഡ്രൈവറാണ് കാർ ഓടിച്ചത്. സൗരവ് ഗാംഗപലി ഡോണ ദമ്ബതികളുടെ ഏക മകളാണ് സന ലണ്ടനിലെ ഒരു സ്ഥാപനത്തിൽ കൺസൽട്ടന്റായി ജോലിചെയ്യുകയാണ്.