ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം തകർപ്പൻ പ്രകടനം നടത്തി കൈയടി നേടുകയാണ് സഞ്ജു സാംസൺ. ഗൗതം ഗംഭീർ പരിശീലകനായ ശേഷം കൂടുതൽ അവസരങ്ങളും പിന്തുണയും ലഭിച്ചതോടെ ഇതെല്ലാം മുതലാക്കി സാധിച്ചിരിക്കുകയാണ്. ടി20യിൽ മൂന്ന് സെഞ്ച്വറി നേടി മിന്നിച്ച സഞ്ജു മറ്റാർക്കുമില്ലാത്ത പല റെക്കോഡുകളും ഇതിനോടകം സ്വന്തം പേരിലാക്കിക്കഴിഞ്ഞു. കരിയറിലെ ഏറ്റവും മികച്ച വർഷമായാണ് 2024നോട് സഞ്ജു വിടപറയുന്നത്.