Banner Ads

പരീക്ഷ ചോദ്യപേപ്പർ ചോർന്നതിന് പിന്നിൽ ഇടത് അധ്യാപക സംഘടന; വി.ഡി. സതീശൻ

തിരുവനന്തപുരം:ഇതിന് പിന്നിൽ സർക്കാറുമായി ബന്ധമുള്ളവരാണെന്നും അവരാണ് ചോർത്തിക്കൊടുക്കുന്നതെന്നും സതീശൻ പറഞ്ഞു.സിപിഎമ്മുമായി ബന്ധമുള്ള ഉദ്യോഗസ്ഥരാണ് ക്ഷേമപെൻഷൻ തട്ടിയെടുത്തതെന്നും ഇവരുടെ പേരുകൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ഇതിന്റെ പേരിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ അനുവദിക്കില്ല. അനർട്ടിലെ അഴിമതിയും ഗൗരവമായ സംഭവമാണ്.ഇക്കാര്യത്തിൽ സർക്കാരിന്റെ പ്രതികരണം വരട്ടെ, അതിന് ശേഷം നിയമപരമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പേര് പുറത്തുവന്നാൽ നാട്ടുകാർ അവരെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.മുനമ്ബത്ത് ഒരാളെയും കുടിയിറക്കാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *