Banner Ads

പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം ; താൽക്കാലികമായി അടച്ചു

തിരുവനന്തപുരം: കോടമഞ്ഞിൽ പുതച്ചുനിൽക്കുന്ന പൊന്മുടിയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നതും ഡിസംബറിലാണ്. പൊന്മുടിയിലേക്കുള്ള ചുരം റോഡിൽ ഉൾപ്പെടെ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മലയോര മേഖലയിൽ ഉൾപ്പെടെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുന്നതിനെ തുടർന്നും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലുമാണ് പൊന്മുടി ഇക്കോട ടൂറിസം കേന്ദ്രം താൽക്കാലികമായി അടച്ചത്.

കൂടാതെ പൊന്മുടിക്ക് പുറമെ കല്ലാർ,മീൻമുട്ടി,പാലോട്, മങ്കയം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. മഴയെ തുടർന്ന് പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ തുറന്ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഡിസംബറായതോടെ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ഉൾപ്പെടെ നിരവധി പേരാണ് പൊന്മുടിയിലേക്ക് എത്തുന്നത്. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉൾപ്പെടെ കണക്കിലെടുത്താണ് അധികൃതരുടെ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *