ഡിസംബർ മാസത്തിലെ ആദ്യ കുറച്ചു ദിവസങ്ങളിൽ നഗരത്തിൽ നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതുവരെയും ബാംഗ്ലൂരിൽ വിന്റ്റർ പ്രഖ്യാപിച്ചിട്ടില്ല എന്നാണ് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്. വടക്കുകിഴക്കൻ മൺസൂൺ ഇതുവരെയും അവസാനിക്കാത്ത സാഹചര്യത്തിലും ഡിസംബറിനു ശേഷം ജനുവരി ആദ്യവാരം വരെ നീണ്ടുനിൽക്കാൻ സാധ്യതയുമുള്ളതിനാലാണിത്.