Banner Ads

ബസുകള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങി; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: സീബ്രാലൈനിലുടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം, കേരള ബാങ്ക് വികാസ് ഭവനിലെ സീനിയര്‍ മാനേജര്‍ ഉല്ലാസ് മുഹമ്മദ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസ് മുന്നോട്ടെടുക്കുമ്പോള്‍ തന്നെ ഒരു പ്രൈവറ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിക്കുന്നതിനിടെയാണ് ഉല്ലാസ് ബസ്സുകള്‍ക്കിടയില്‍ അകപ്പെട്ട് പോവുകയായിരുന്നു.ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് ഉല്ലാസിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *