
എറണാകുളം: മതത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുതെന്നും സാമാന്യ ബുദ്ധി പോലുമില്ലേയെന്നും കോടതി പറഞ്ഞു.തൃപ്പൂണിത്തറ പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഫയൽ ചെയ്ത റിപോർട്ട് കോടതി പരിഗണിച്ചു. ദേവസ്വങ്ങളെ ഹൈക്കോടതി താക്കീത് ചെയ്തു.കോടതി നിർദേശം നടപ്പിലാക്കാൻ എന്തുകൊണ്ടാണ് ദേവസ്വങ്ങൾ തയ്യാറാകാത്തതെന്ന് കോടതി ചോദിച്ചു.
ചില ആളുകളുടെ ഈഗോ ആകരുത് നടപ്പാക്കുന്ന സ്ഥിതിയുണ്ടാകരുത്. കോടതി നിർദേശം നടപ്പാക്കുകയാണ് ചെയ്യേണ്ടത്. സംഭവത്തിൽ സത്യവാങ്മൂലം നൽകാൻ ദേവസ്വം ബോർഡ് ഓഫീസറോട് കോടതി നിർദേശിച്ചിട്ടുണ്ട്.കോടതി നിർദേശങ്ങൾ ലംഘിച്ച് ക്ഷേത്രോത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡിന് താക്കീത് നൽകി ഹൈക്കോടതി. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കിൽ നടപടിയുണ്ടാകും. ജസ്റ്റിസ് ജയശങ്കർ നമ്ബ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്.