Banner Ads

കണ്ണൂരിൽ ഒരു കോടിയും 300 പവന് സ്വർണവും വജ്ര ആഭരണങ്ങളും കവർന്ന കേസ്; കൂടുതൽ തെളിവുകൾ ലഭിച്ചു

കണ്ണൂർ: കഴിഞ്ഞ ദിവസം വളപട്ടണത്ത് ഒരു കോടിയും കൂടാതെ 300 പവന് സ്വർണവും വജ്ര ആഭരണങ്ങളും കവർന്നതിന് തൊട്ടു പിന്നാലെ തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടിൽ കയറിയാതായി റിപ്പോർട്ട്. രണ്ടാം ദിവസവും വീട്ടിൽ ആൾ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്ന് പൊലീസ് പറയുന്നു.സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായി കിട്ടിയത്. കേസിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. കർണാടകയിലും തമിഴ്‌നാട്ടിലുമാണ് അന്വേഷണം നടക്കുന്നത്. രണ്ട് ദിവസങ്ങളിൽ വീട്ടിനകത്ത് കയറി മോഷണം നടത്തിയത് ഒരാൾ ആണെങ്കിലും ഇയാൾക്ക് പുറമെ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.മോഷണത്തിന് പിന്നിൽ വീട്ടുകാരെ നേരിട്ട് അറിയുന്നവർ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടീന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരൽ അടയാളങ്ങളും കേസിൽ നിർണായകമാണെന്ന് പൊലീസ് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *