Banner Ads

മടവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്നെയും, ഭർത്താവിനെയും നേരെ ആക്രമണം

കോഴിക്കോട്: മടവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ ഫാത്തിമ മുഹമ്മദിനെയും ഭര്‍ത്താവിനെയും ആക്രമിച്ചതായി പരാതി,സംഭവത്തില്‍ ആക്രമിച്ച ഒരാളുടെ പേരില്‍ കാക്കൂര്‍ പൊലീസ് കേസ് എടുത്തു.നാര്യച്ചാല്‍-നാര്യച്ചാല്‍ മീത്തല്‍ പഞ്ചായത്ത് റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രദേശത്ത് താമസിക്കുന്ന ഭിന്നശേഷിക്കാരനായ ഒരു വ്യക്തിയുടെ വീട് നിര്‍മ്മാണത്തിന് വാഹനം പോകുന്നത് സമീപവാസി റോഡില്‍ കല്ലിട്ടതിനെ തുടര്‍ന്ന് വഴി തടസ്സപ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചു.

ഇതിനെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് സംഭവ സ്ഥലത്ത് എത്തിയത്. പഞ്ചായത്ത് റോഡിലെ തടസ്സം നീക്കം ചെയ്യുന്നതിനിടെയാണ് തന്നെയും ഭര്‍ത്താവിനെയും അക്രമിക്കുകയായിരുന്നുവെന്ന് ഫാത്തിമ പറഞ്ഞു. ഭര്‍ത്താവും സഹകരണ ബാങ്ക് ഡയറക്ടറുമാ‌യ കെ കെ മുഹമ്മദിന് തലയ്ക്കാണ് പരിക്കു പറ്റിയത്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.ഫാത്തിമ മുഹമ്മദിന്റെ പരാതിയില്‍ എരവന്നൂര്‍ നാര്യച്ചാലില്‍ അബ്ദുല്‍ ജലീലിന്റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്

 

Leave a Reply

Your email address will not be published. Required fields are marked *